അമൃത്സര്‍: പഞ്ചാബിലെ പ്രസിദ്ധ സിഖ് അരാധനാലയമായ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച ആള്‍ അറസ്റ്റില്‍. സംഭവത്തില്‍ അന്വേഷണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചതിനു പിന്നാലെയാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ശുഭം ദുബെ ആണ് അറസ്റ്റിലായത്.
ഹരിയാനയിലെ ഫരീദാബാദില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട് അടക്കം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ടതായി പഞ്ചാബ് പോലീസ് അറിയിച്ചിരുന്നു. സുവര്‍ണ്ണ ക്ഷേത്രത്തിന്റെ സുരക്ഷാ വര്‍ധിപ്പിച്ചതായും അമൃത്സര്‍ പോലീസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിംഗ് ഭുള്ളര്‍ വ്യക്തമാക്കി.
SUMMARY: Bomb threat at Golden Temple; One arrested