ബെംഗളൂരു: ബിബിഎംപിയെ 5 ചെറു കോർപറേഷനുകളാക്കി അതിർത്തി നിർണയിച്ച് സർക്കാർ കരടുവിജ്ഞാപനം പുറത്തിറക്കി. ബെംഗളൂരു വെസ്റ്റ് സിറ്റി , ബെംഗളൂരു സൗത്ത് സിറ്റി, ബെംഗളൂരു നോർത്ത് സിറ്റി, ബെംഗളൂരു ഈസ്റ്റ് സിറ്റി, ബെംഗളൂരു സെൻട്രൽ സിറ്റി എന്നിവയാണ് പുതിയ കോർപറേഷനുകൾ. 2 മുതൽ 10 വരെ നിയമസഭാ മണ്ഡലങ്ങളാണ് ഓരോ കോർപറേഷനുകളിലും ഉൾപ്പെടുന്നത്. 5 മണ്ഡലങ്ങൾ 2 കോർപറേഷനുകളിലായും ഉൾപ്പെടുത്തിയിരിക്കുന്നു. കരടുവിജ്ഞാപനം സംബന്ധിച്ച് പൊതുജനങ്ങൾക്കു 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
നിർദിഷ്ട കോർപറേഷനുകളും നിയമസഭാ മണ്ഡലങ്ങളും
ബെംഗളൂരു സെൻട്രൽ സിറ്റി – സി.വി. രാമൻ നഗർ, ചാമരാജ്പേട്ട്, ചിക്ക്പേട്ട്, ഗാന്ധിനഗർ, ശാന്തി നഗർ, ശിവാജിനഗർ.
ബെംഗളൂരു ഈസ്റ്റ് സിറ്റി – കെആർപുരം, മഹാദേവപുര
ബെംഗളൂരു നോർത്ത് സിറ്റി – ബയട്രായനപുര, ദാസറഹള്ളി, ഹെബ്ബാൾ, പുലികേശിനഗർ, രാജരാജേശ്വരി നഗർ, ശരവണനഗർ, യെലഹങ്ക.
ബെംഗളൂരു സൗത്ത് സിറ്റി – ബിടിഎം ലേഔട്ട്, ബെംഗളൂരു സൗത്ത്, ബൊമ്മനഹള്ളി, ജയനഗർ, മഹാദേവപുര, പത്മനാഭനഗർ, രാജരാജേശ്വരി നഗർ, യശ്വന്ത്പുര.
ബെംഗളൂരു വെസ്റ്റി സിറ്റി – ബസവനഗുഡി, ദാസറഹള്ളി, ഗോവിന്ദരാജനഗർ, മഹാലക്ഷ്മി ലേഔട്ട്, മല്ലേശ്വരം, പത്മനാഭനഗർ, രാജാജിനഗർ, രാജരാജേശ്വരിനഗർ, വിജയനഗർ, യശ്വന്ത്പുര.
SUMMARY: Karnataka Govt issues draft notification on formation of 5 corporations under Greater Bengaluru Authority.