മംഗളൂരു: മുതിർന്ന യക്ഷഗാന കലാകാരൻ സിദ്ദകട്ടെ സദാശിവ ഷെട്ടിഗാർ(60) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും 3 മക്കളും ഉൾപ്പെടുന്നതാണ് കുടുംബം.
മഹിഷാസുരൻ, രാവണൻ, കുംഭകർണൻ, ശൂർപണക ഉൾപ്പെടെ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചു. യക്ഷമംഗല പുരസ്കാരം, യക്ഷഗാന കലാരംഗ പുരസ്കാരം, ശ്രീരാമ വിതല പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.
SUMMARY: Senior Yakshagana artiste Siddakatte Sadashiva Shettigar passed away.