ബെംഗളൂരു: ഉത്തരകന്നഡയിലെ കാർവാറിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. മല്ലാപുർ സ്വദേശിനി ലക്ഷ്മി പാഗി(60) ആണ് മരിച്ചത്.
ലക്ഷ്മിയും കുടുംബവും സഞ്ചരിച്ച കാറിലേക്കു മരം വീഴുകയായിരുന്നു. ഉടൻ കാറിനു പുറത്തിറങ്ങിയതോടെ മറ്റു കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. എന്നാൽ മരത്തിനടിയിൽ പെട്ട ലക്ഷ്മിക്കു രക്ഷപ്പെടാനായില്ല. തുടർന്ന് നാട്ടുകാർ മരം വെട്ടിമാറ്റി ലക്ഷ്മിയെ പുറത്തെത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
SUMMARY: Woman dies as tree falls on car in Karwar.