Monday, July 21, 2025
20.5 C
Bengaluru

വിഎസ് അച്യുതാനന്ദന്റെ വിയോഗം; അനുശോചനം അറിയിച്ച്‌ രാഷ്ട്രീയ ലോകം

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അനുശോചനമറിയിച്ച്‌ രാഷ്ട്രീയ ലോകം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത് ഒരു കാലഘട്ടത്തിന്റെ അസ്തമയമാണെന്നും അദ്ദേഹം വി എസ്സിനെ അനുസ്മരിച്ചുകൊണ്ടുള്ള ലേഖനത്തില്‍ പറഞ്ഞു.

അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത വി എസ് വിട്ടു പിരിഞ്ഞുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വി എസ് എന്ന ദ്വയാക്ഷരത്തിലൂടെ കേരളത്തിൻ്റെ ഭരണ രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന വിപ്ലവ ജ്വാല കെട്ടടങ്ങിയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അടിസ്ഥാന വർഗത്തിന്റെ വിപ്ലവപ്രസ്ഥാനത്തിനൊപ്പം വളർന്ന നേതാവാണ് വി എസ് എന്ന് എ വിജയരാഘവൻ. പ്രസ്ഥാനത്തിന്റെ ചരിത്രവഴികളിലെ എല്ലാ മുഹൂർത്തങ്ങളിലും ചാഞ്ചാട്ടമില്ലാതെ അദ്ദേഹം തൊഴിലാളിവർഗ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു. കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് പകരം മറ്റൊരാളില്ല, വി എസിന് തുല്യം വി എസ് മാത്രമെന്നും അദ്ദേഹം പറഞ്ഞു. വി.എസ് ഇല്ലാ എന്നത് ജനാധിപത്യ കേരളത്തിന് തീർത്താല്‍ തീരാത്ത നഷ്ടമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. കേരളത്തിന്റെ സമരനായകന് ആദരാഞ്ജലികള്‍ അർപ്പിച്ചു.

വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയ്ക്കകത്തും പുറത്തും മൂർച്ചയേറിയ നാവായിരുന്നു വിഎസെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. പൊതു സമൂഹത്തിൻറെ പിന്തുണ വലിയ തോതില്‍ നേടിയാണ് അദ്ദേഹം മുഖ്യമന്ത്രിയായതെന്ന് വിഡി സതീശൻ അനുസ്മരണക്കുറിപ്പില്‍ പറഞ്ഞു.

വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. നിലപാടുകളിലെ കാർക്കശ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കിയെന്നും നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗമെന്നും കെസി ചൂണ്ടിക്കാട്ടി. സ്വന്തം ശൈലിയിലൂടെ ജനങ്ങളുടെ സ്വീകാര്യത ആര്‍ജ്ജിച്ച പൊതുപ്രവര്‍ത്തകനാണ് വി.എസെന്നാണ് കെസി വേണുഗോപാല്‍ പറഞ്ഞത്.

വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് അനുശോചനം അറിയിച്ചത്. മലയാളികളുടെ സ്വന്തം സമരനായകൻ വി എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍- എന്ന് സുരേഷ് ഗോപി കുറിച്ചു. വി. എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒരു യുഗമാണ് വി. എസിലൂടെ അവസാനിക്കുന്നത്. സാധാരണക്കാര്‍ക്ക് എപ്പോഴും സമീപിക്കാവുന്ന ചുരുക്കം ചില കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു വി എസ് എന്നും അദ്ദേഹം കുറിച്ചു.

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. രാഷ്ട്രീയ ജീവിതം ഒരു ആശയമായി കണ്ട അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴുമുള്‍പ്പെടെ പലതവണ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പല വേദികളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്. മർകസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും പ്രവർത്തനങ്ങളെ അടുത്തറിയുകയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മർകസ് സന്ദർശിക്കുകയും ചെയ്തുവെന്നും കാന്തപുരം പറഞ്ഞു.

വി എസ് അച്യുതാനന്ദന്റെ നിര്യാണം കേരള രാഷ്ട്രീയത്തിലെ ഒരു യുഗത്തിൻ്റെ അന്ത്യമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങളില്‍ വ്യക്തത ഉണ്ടായിരുന്നു. വിഎസിൻറെ അർപ്പണബോധം രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അംഗീകരിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി ആയിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് നടൻ കമല്‍ ഹാസൻ. വിസ്മരിക്കപ്പെട്ടവർക്കായുള്ള പോരാട്ടം വി എസ് ഒരിക്കലും അവസാനിപ്പിച്ചിരുന്നില്ല എന്നും കമല്‍ ഹാസൻ പറഞ്ഞു.

വി എസ് പാവപ്പെട്ടവരുടെ തലവൻ ആയിരുന്നുവെന്ന് എ.കെ ആൻ്റണി. ജീവിതത്തിലുടനീളം പാവപ്പെട്ടവർക്ക് വേണ്ടിയും അധ്വാനിക്കുന്നവർ വേണ്ടിയും അദ്ദേഹം പോരാടി. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ മനുഷ്യരാക്കി മാറ്റിയത് വിഎസാണ്. കർഷക തൊഴിലാളികളെ സംഘടിപ്പിച്ചാണ് വിഎസ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് വരുന്നത്. കേരളം കണ്ട എല്ലാ തൊഴിലാളി സമരങ്ങളിലും വിഎസ് മുന്നിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് വിഎസ് ജനകീയനായത്. കേരളത്തിലെ പ്രതിപക്ഷ നേതാകളില്‍ അടയാളപ്പെടുത്തിയ ഒരാളാണ് വിഎസ്. കെഎസ യു സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന കാലം മുതല്‍ വി.എസി നെ അറിയാമെന്നും എ.കെ ആൻ്റണി പറഞ്ഞു.

SUMMARY: The political world expresses condolences on the passing of VS Achuthanandan

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെറ്റിങ് ആപ്പ് കേസ്; വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, റാണ ദഗ്ഗുബതി എന്നിവർക്ക് ഇ.ഡി സമൻസ്

ഹൈദരാബാദ്: അനധികൃത ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻമാരായ പ്രകാശ് രാജ്,...

ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ രാജിവെച്ചു

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജ​​ഗ്ദീപ് ധൻകർ രാജിവെച്ചു. ആരോ​ഗ്യപരമായ കാരണത്താലാണ് രാജിവെയ്ക്കുന്നത് എന്നാണ് കത്തില്‍...

ബംഗ്ലാദേശിൽ വ്യോമസേനാ വിമാനം സ്കൂളിന് മുകളിൽ തകർന്നു വീണു, 19 മരണം

ധാക്ക: ബംഗ്ലാദേശിൽ സ്കൂളിന് മുകളിലേക്ക് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണ സംഖ്യ...

വി.എസിന്റെ നിര്യാണം: നാളെ ബാങ്കുകൾക്കും അവധി

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്,​ അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച...

വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എമ്പാമിംഗ് നാളെ...

Topics

പുതിയ മെട്രോ ഫീഡർ സർവീസുമായി ബിഎംടിസി

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കായി പുതിയ ഫീഡർ ബസ് സർവീസുമായി ബിഎംടിസി....

നമ്മ മെട്രോ മൂന്നാം ഘട്ടം; 11,137 മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ പൊതുജനാഭിപ്രായം തേടി ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി 11,137 മരങ്ങൾ...

ബെംഗളൂരുവിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

ബെംഗളൂരുവിലെ 75 ജംക്ഷനുകളുടെ നവീകരണം തുടങ്ങി

ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായുള്ള...

40 സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി; അന്വേഷണം സിസിബി ഏറ്റെടുത്തു

ബെംഗളൂരു: നഗരത്തിലെ 40 സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണിയുണ്ടായ സംഭവത്തിൽ അന്വേഷണം...

കൂടുതൽ നമ്മ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി മിൽക് പാർലറുകൾ തുടങ്ങുന്നു

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി മിൽക് പാർലറുകൾ തുടങ്ങാൻ സ്ഥലം...

ബെംഗളൂരു വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ്...

Related News

Popular Categories

You cannot copy content of this page