ബെംഗളൂരു: കലബുറഗിയിൽ ട്രെയിനിലെ കോച്ചിൽ നിന്നു പുക ഉയർന്നു. ഹാസൻ-സോലാപുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ഇന്നു രാവിലെ 5.45നാണ് സംഭവം. കലബുറഗി ജില്ലയിലെ മരത്തൂറിനു സമീപം എത്തിയപ്പോഴാണ് കോച്ചിൽ നിന്നു പുക ഉയർന്നത്. ഇതോടെ ട്രെയിൻ നിർത്തി. പരിഭ്രാന്തരായ യാത്രക്കാർ ലഗേജുകളുമായി പുറത്തിറങ്ങി. റെയിൽവേ ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിച്ചു. സാങ്കേതിക പ്രശ്നമാണ് പുക ഉയരാൻ കാരണമെന്നും ഭയപ്പെടാനില്ലെന്നും അധികൃതർ വ്യക്തമാക്കി.
SUMMARY: Panic on Hassan-Solapur Express as smoke emits from coach.