പാലക്കാട്: കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. അട്ടപ്പാടി ചീരങ്കടവ് രാജീവ് കോളനിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തും. രണ്ടു മാസങ്ങള്‍ക്കു മുമ്പും പ്രദേശത്ത്
കാട്ടാന ആക്രമണത്തില്‍ വയോധികൻ കൊല്ലപ്പെട്ടിരുന്നു.
SUMMARY: wild elephant attack; Youth killed in Attappadi