ബെംഗളൂരു: തുമക്കൂരുവിൽ റോഡരികിലെ ബേക്കറിയിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 3 മരണം. 3 പേർക്ക് പരുക്കേറ്റു. കൊരട്ടഗെരെ താലൂക്കിലെ കൊലാലയിലാണ് അപകടമുണ്ടായത്.
കീടനാശിനിയുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബേക്കറിയിലേക്കു ഇടിഞ്ഞു കയറുകയായിരുന്നു. ബേക്കറിയിലെ ജീവനക്കാരായ രംഗശ്യാമയ്യ(65), ബൈലപ്പ(65), ജയണ്ണ(50) എന്നിവരാണ് മരിച്ചത്. കാന്തരാജു, സിദ്ധഗംഗമ്മ, മോഹൻ കുമാർ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടക്കുന്ന സമയത്ത് 6 പേരും ബേക്കറിയിൽ പലഹാരങ്ങളുണ്ടാക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിനു കാരണമെന്നാണ് വിവരം.
SUMMARY: 3 killed, 3 injured as lorry ploughs into roadside bakery.