തിരുവല്ല: തിരുവല്ലയിലെ മന്നം കരച്ചിറയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കുളത്തിൽ വീണുണ്ടായ അപകടത്തിൽ മരണം രണ്ടായി. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ, മുത്തൂർ സ്വദേശി ഐബി പി രഞ്ജി എന്നിവരാണ് മരിച്ചത്.
കാവുംഭാഗം മുത്തൂർ റോഡിൽ ഇന്നലെ രാത്രി 11.30 ഓടെ ആയിയുന്നു അപകടം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പുറത്തെടുത്ത് ആശുപത്രിച്ചെങ്കിലും രണ്ടു പേർ മരിച്ചു. പരുക്കേറ്റ ചികിത്സയിലുള്ള തിരുവല്ല മുത്തൂർ സ്വദേശി അനന്തു (21) പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് മൂവരെയും പുറത്തെടുത്തത്.
SUMMARY: Two dead after car falls into pond in Thiruvalla