Thursday, September 11, 2025
25.6 C
Bengaluru

ആശമാരുടെ പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നേരത്തെ 2,000 രൂപയായിരുന്നത് 3,500 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇന്‍സെന്റീവ് കൂട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്‌റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്.

കഴിഞ്ഞ മാർച്ചിൽ ചേർന്ന മിഷൻ സ്റ്റിയറിങ് ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനമെടുത്തത്. ഇൻസെന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനഃക്രമീകരിച്ചിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ചശേഷം പിരിഞ്ഞുപോകുന്നവർക്കുള്ള ആനുകൂല്യം കേന്ദ്രസർക്കാർ 20,000 രൂപയിൽനിന്ന് 50,000 രൂപയാക്കി വർധിപ്പിച്ചതായും മന്ത്രി അറിയിച്ചു.

ആശവർക്കർമാരുടെ മികവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിലെ വിവിധപദ്ധതികൾക്കായി പ്രത്യേക ഇൻസെന്റീവും നൽകുന്നുണ്ട്. ആയുഷ്മാൻ ആരോഗ്യമന്ദിർ പ്രകാരം പ്രതിമാസം 1000 രൂപയുടെ ഇൻസെന്റീവും യൂണിഫോം, തിരിച്ചറിയൽ കാർഡ്, സൈക്കിൾ, മൊബൈൽ, സിയുജി സിം, ആശാ ഡയറി ഡ്രഗ് കിറ്റ്, വിശ്രമമുറി എന്നീ സൗകര്യങ്ങളും ആശമാർക്ക് നൽകിവരുന്നുണ്ട്.

പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയിൽ ഉൾപ്പെടുത്തി രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. അപകടത്തിൽ മരിക്കുന്നവർക്ക് രണ്ടുലക്ഷം രൂപയും അംഗവൈകല്യം വരുന്നവർക്ക് ഒരുലക്ഷം രൂപയും ഇൻഷുറൻസ് പരിരക്ഷനൽകി. പ്രധാൻമന്ത്രി ശ്രം യോഗി മൻധൻ പദ്ധതിപ്രകാരം പ്രതിമാസം 3000 രൂപയുടെ പെൻഷൻ പദ്ധതി നടപ്പാക്കി. ആശവർക്കർമാർക്കും ആശ്രിതർക്കുമായി പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനപ്രകാരം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
SUMMARY: Center increases monthly incentive for ASHAs to Rs 3,500

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം

മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു....

കാണാതായ പതിനഞ്ചുകാരന്‍ കായലില്‍ മരിച്ച നിലയില്‍

കോട്ടയം: വൈക്കത്ത് കാണാതായ വിദ്യാര്‍ഥിയെ തണ്ണീര്‍മുക്കം ബണ്ടിനു സമീപം വേമ്പനാട്ടുകായലില്‍ മരിച്ചനിലയില്‍...

അരവിന്ദ് കെജ്രിവാൾ ആയുർവേദ ചികിത്സക്കായി കേരളത്തിൽ

കോട്ടയം: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ്...

പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്: പ്ലസ് ടു വിദ്യാർഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുതലമട...

നേപ്പാൾ സാധാരണ നിലയിലേക്ക്

കാഠ്മണ്ഡു: രണ്ടുദിവസം നീണ്ട ജെന്‍ സീ പ്രക്ഷോഭം ശമിച്ചതോടെ നേപ്പാള്‍ സാധാരണ...

Topics

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു, ദിവസ വേതനം 522 രൂപ

ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ...

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് എക്സ്പ്രസ് വേയില്‍ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ്‌...

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു....

21 കോടിയുടെ മയക്കുമരുന്നുമായി മലയാളികളടക്കം ആറുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട രണ്ടുമലയാളികളടക്കമുള്ള...

Related News

Popular Categories

You cannot copy content of this page