ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരകന്നഡ, ഉഡുപ്പി, ശിവമൊഗ്ഗ, ചിക്കമഗളൂരു, ദക്ഷിണ കന്നഡ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബെംഗളൂരു ഉൾപ്പെടെ ശേഷിക്കുന്ന ജില്ലകളിൽ യെലോ അലർട്ടുണ്ട്. ബീദർ, കലബുറഗി, യാദ്ഗിർ, ബെളഗാവി, ബെള്ളാരി, ദാവനഗരെ, ഹാസൻ, കുടക് ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
മുൻകരുതലായി ശിവമൊഗ്ഗ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഉത്തരകന്നഡ ജില്ലയിലെ 5 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. കാർവാർ, അങ്കോള, കുംത, ഹൊന്നവാർ, ഭട്കൽ താലൂക്കുകൾക്കാണു അവധി.
ചിക്കമഗളൂരു ജില്ലയിലെ മുദ്ദിഗെരെ, കലസാ, ശ്രിങ്കേരി, എൻആർ പുര, കൊപ്പ താലൂക്കുകളിലെ സ്കൂളുകൾക്കും അങ്കനവാടികൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. കോളജുകൾക്കു അവധി ബാധകമല്ല.
SUMMARY: IMD issues yellow alert for 5 districts on July 26.