ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും വ്യാജ ബോംബ് ഭീഷണി സന്ദേശ. ജൂലൈ 22ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ് ഭീഷണി മെയിൽ ലഭിച്ചത്. [email protected] എന്ന ഐഡിയിൽ നിന്നാണ് സന്ദേശം എത്തിയത്.
ബെംഗളൂരു വിമാനത്താവളത്തിൽ സിഗരറ്റ് പാക്കറ്റിൽ സ്ഫോടക വസ്തു സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
നേരത്തേ ബെംഗളൂരുവിലെ 40 സ്കൂളുകൾക്കു വ്യാജ ബോംബ് ഭീഷണി മെയിൽ ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണം ബെംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.
SUMMARY: Kempegowda International Airport in Bengaluru receives another hoax bomb threat.