കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ് ആരിക്കാടി സ്വദേശി മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്. മംഗലാപുരം വിമാനത്താവളത്തില്‍ വച്ചാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിമാനം ഇറങ്ങിയതിന് പിന്നാലെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വിദേശത്ത് വച്ചായിരുന്നു പീഡനം. ശാലു കിംഗ് മീഡിയ, ശാലു കിംഗ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍. സമൂഹ മാദ്ധ്യമങ്ങളില്‍ തമാശ നിറഞ്ഞ വിഡിയോകളിലൂടെയാണ് ശ്രദ്ധ നേടിയത്. വിദേശത്ത് താമസിച്ച് പഠിക്കുന്ന 14 കാരി ഇയാളുടെ ഇൻസ്റ്റഗ്രാം ആരാധികയാണെന്ന് പറയപ്പെടുന്നു.
SUMMARY: YouTuber Shalu King arrested for sexually assaulting 14-year-old girl