Wednesday, July 30, 2025
26.3 C
Bengaluru

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. പെരുവന്താനം പഞ്ചായത്തില്‍പെട്ട മതമ്പ എന്ന സ്ഥലത്ത് വെച്ചാണ് കാട്ടാന ആക്രമിച്ചത്. റബര്‍തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളാണ് പുരുഷോത്തമന്‍.

മകനും ഒപ്പമുണ്ടായിരുന്നു. രണ്ട് പേരും കൂടെ ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാനക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. ആദ്യം മകന്റെ നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. മകന്‍ ഓടിരക്ഷപ്പെട്ടു. അതിനിടെ ആനക്കൂട്ടം പുരുഷോത്തമന്റെ നേരെ തിരിയുകയായിരുന്നു.

ആന പുരുഷോത്തമനെ തട്ടി താഴെയിട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് പുരുഷോത്തമനെ ആന ചവിട്ടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വയറിന് ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

SUMMARY: Wild elephant takes life again; Tapping worker dies tragically in Idukki

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വര്‍ണവില ഉയര്‍ന്നു; പവൻ്റെ ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ്...

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു....

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; നാല് കലക്ടര്‍മാര്‍ ഉള്‍പ്പെടെ 25 ഉദ്യോഗസ്ഥരെ മാറ്റി

തിരുവനന്തപുരം: നാല് ജില്ലാ കലക്ടർമാർ ഉള്‍പ്പെടെ ഐഎഎസ് തലപ്പത്തെ 25 ഉദ്യോഗസ്ഥർക്ക്...

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

കൊച്ചി: സിനിമ-സീരിയല്‍ താരം കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. ഫ്ലവേഴ്സ് ടീവിയിലെ ഉപ്പും...

കാനഡയില്‍ വീണ്ടും വിമാനാപകടം: മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

ന്യൂഫൗണ്ട്ലാന്റ്: കാനഡയില്‍ വീണ്ടും വിമാനാപകടം. വാണിജ്യ വിമാനം തകർന്നു വീണു മലയാളി...

Topics

ബെംഗളൂരുവിൽ തെരുവ്നായ് ആക്രമണം; വയോധികന് ദാരുണാന്ത്യം

ബെംഗളൂരു: നഗരത്തിലെ കൊടിഗേഹള്ളിയിൽ തെരുവ്നായ് ആക്രമണത്തിൽ വയോധികൻ മരിച്ചു. സീതപ്പയെ (68)...

ബിബിഎംപി വിഭജനം: പുതിയ കോർപറേഷനുകളിലെ തിരഞ്ഞെടുപ്പ് നവംബറിനു ശേഷമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബിബിഎംപി വിഭജിച്ച് രൂപീകരിക്കുന്ന പുതിയ 5 കോർപറേഷനുകളിലെ തിരഞ്ഞെടുപ്പ് നവംബറിനു...

ബെംഗളൂരുവിൽ ജൂലൈയിലെ മഴയിൽ 25% കുറവ്; ഓഗസ്റ്റ് പകുതിയോടെ കാലവർഷം ശക്തമായേക്കും

ബെംഗളൂരു: നഗരത്തിൽ ജൂലൈയിൽ 25% കുറവ് മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ...

ഓട്ടോ നിരക്ക് വർധന; മീറ്റർ മാറ്റിസ്ഥാപിക്കില്ലെന്ന് ഒരു വിഭാഗം ഡ്രൈവർമാർ

ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്ക് പരിഷ്കരിച്ച സർക്കാർ നടപടി അംഗീകരിക്കില്ലെന്ന് ഒരു...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന്...

2025ലെ ബുക് ബ്രഹ്മ സാഹിത്യപുരസ്കാരം കെ.ആർ. മീരയ്ക്ക്

ബെംഗളൂരു: 2025-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് എഴുത്തുകാരി കെ.ആര്‍. മീര അര്‍ഹയായി....

മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ പുതിയ പ്രവേശന കവാടം തുറന്നു

ബെംഗളൂരു: തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ  പുതിയ പ്രവേശന...

ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു ; നിയന്ത്രണ നടപടികളുമായി ബിബിഎംപി

ബെംഗളൂരു: കാലവർഷം കടുത്തതോടെ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ...

Related News

Popular Categories

You cannot copy content of this page