ബെംഗളൂരു: നഗരത്തിലെ അപ്പാർട്മെന്റിലെ ചുമരിൽ ബോംബ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടിഗേഹള്ളിയിലെ ആൽഫൈൻ പിരമിഡ് അപ്പാർട്മെന്റിലെ ചുമരിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയെ സ്ഫോടനത്തിൽ തകർക്കുമെന്നാണ് പാക്കിസ്താനിൽ നിന്നാണെന്ന അവകാശവാദത്തോടെയുള്ള സന്ദേശം.
കൊടിഗേഹള്ളി പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങളിൽ പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ അപ്പാർട്മെന്റിനു സമീപം സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Bomb threat writing found on apartment wall in Bengaluru.