ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 18 വരെ നീണ്ടു നിൽക്കുന്ന മേളയിൽ സ്വാതന്ത്ര്യ സമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ, സാംഗൊളി രായണ്ണ എന്നിവരുടെ ജീവിതമാണ് പ്രമേയം.
മുതിർന്നവർക്കു വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റു ദിവസങ്ങളിൽ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിനു മുകളിലുള്ള കുട്ടികൾ 30 രൂപയും നൽകണം. അവധി ദിവസങ്ങളിലൊഴികെ യൂണിഫോമിലെത്തുന്ന സ്കൂൾ കുട്ടികൾക്കു പ്രവേശനം സൗജന്യം.
മേളയിൽ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്ന് ഹോർട്ടി കൾചർ വകുപ്പ് ജോയിന്റ് ഡയറക്ടർ എം. ജഗദീഷ അറിയിച്ചു. ഇത്തവണയും പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 10 ലക്ഷത്തോളം സന്ദർശകർ മേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.
SUMMARY: CM Siddaramaih inaugurates Independence day Lalbagh flower show on August 7.