തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റായി ഖുഷ്‌ബുവിനെ നിയമിച്ചു

ചെന്നൈ: നടി ഖുഷ്‌ബു തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ജെപി നദ്ദ ഷാള്‍ അണിയിക്കുന്ന ചിത്രം പങ്കുവെച്ച്‌ ബിജെപിയില്‍ പുതിയ ഉത്തരവാദിത്വം നല്‍കിയതിന് ഖുഷ്‌ബു സമൂഹമാധ്യമ പോസ്റ്റിലൂടെ നന്ദി പറഞ്ഞു. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് താരത്തിന് പ്രധാനപ്പെട്ട പദവി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗര മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും താരം പരാജയപ്പെട്ടിരുന്നു. നിലവില്‍ ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരുന്നു ഖുഷ്ബു. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഖുഷ്ബു പാർട്ടി പരിപാടികളില്‍ നിന്ന് അകലം പാലിച്ചിരുന്നു. താരം രാഷ്ട്രീയത്തില്‍ സജീവമായി തുടരുമോയെന്ന ചോദ്യങ്ങള്‍ ഉയർന്നുവരുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം.

ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഖുഷ്ബു പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും 2020ഓടെ ബിജെപിയില്‍ അംഗത്വമെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗര മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പാർട്ടിയുടെ തീരുമാനത്തില്‍ താൻ സന്തോഷവതിയാണെന്ന് ഖുഷ്‌ബു പ്രതികരിച്ചു.

SUMMARY: Khushbu appointed as Tamil Nadu BJP vice president

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കൊച്ചി: വയനാട്ടിലെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വാറന്റ്. അമ്പലമേട്...

എൻഎസ്എസ്. കർണാടക വിജ്ഞാൻ നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻഎസ്എസ് കർണാടക വിജ്ഞാൻ നഗർ കരയോഗത്തിന്റെ 2025-26 വർഷത്തേക്കുള്ള വാർഷിക...

അമ്മ അഡ്ഹോക്ക് കമ്മിറ്റി: അൻസിബയുടെ ഹര്‍ജി തള്ളി

കൊച്ചി: നടി ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട്...

കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി എൻ വി...

ഗുരുവായൂരില്‍ വിവാഹത്തിളക്കം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് ബുക്കിംഗ്

ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍....

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റര്‍ ഒന്നാം വാർഷികം: വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും

ബെംഗളൂരു: കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ...

വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് പുറത്തായെന്ന് നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി...

Related Articles

Popular Categories