കൊല്ലം: തേവലക്കര ബോയ്സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി കെഎസ്‌ഇബി. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസിനെ സസ്‌പെൻഡ് ചെയ്തു. സംഭവം അന്വേഷിച്ച കൊല്ലം ഇലക്‌ട്രിക്കല്‍ സർക്കിള്‍ ചീഫ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ റിപ്പോർട്ടും അനുബന്ധ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്‌പെൻഷൻ ഉത്തരവില്‍ കെ എസ് ഇബി വ്യക്തമാക്കുന്നു. ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളില്‍ വീണ ചെരിപ്പ് എടുക്കാൻ കയറിയ മിഥുൻ മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്.
SUMMARY: Mithun’s death; KSEB suspends overseer