ബിബിഎംപി തിരഞ്ഞെടുപ്പ്; നവംബറിനു ശേഷം നടത്തുമെന്ന് സർക്കാർ സുപ്രീംകോടതിയിൽ

ബെംഗളൂരു: ബിബിഎംപി തിരഞ്ഞെടുപ്പ് നവംബറിനു ശേഷം നടത്തുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ബിബിഎംപി തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതു ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് വിശദീകരണം.

ഭരണ നിർവഹണം കാര്യക്ഷമമാക്കാൻ ബിബിഎംപിയെ ചെറു കോർപറേഷനുകളാക്കി വിഭജിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നഗരം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണിത്. പുതിയ കോർപറേഷനുകളിലെ വാർഡുകളുടെ അതിർത്തി നിർണയം പൂർത്തിയാക്കി അന്തിമ വിജ്ഞാപനം നവംബർ ഒന്നിന് പുറത്തിറങ്ങും. സംവരണ വാർഡുകൾ സംബന്ധിച്ച അന്തിമ വിജ്ഞാപനം നവംബർ 30നും പുറത്തിറക്കും. നടപടിക്രമങ്ങൾ യഥാസമയം പൂർത്തിയാക്കി തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

നേരത്തേ ബിബിഎംപി 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിന്റെ അതിർത്തി നിർണയത്തിന്റെ കരട് സർക്കാർ പുറത്തിറക്കിയിരുന്നു. 2015 ഏപ്രിലിലാണ് ഒടുവിൽ ബിബിഎംപി തിരഞ്ഞെടുപ്പ് നടന്നത്.

SUMMARY: Karnataka government has informed the Supreme Court that the BBMP elections are scheduled to take place after November.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു

ബെംഗളൂരു: കേരളസമാജം കർണാടക നോർത്ത് ഡിവിഷന്റെ ആഭിമുഖ്യത്തിൽ കേരള പിറവിയും കന്നഡ...

പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പോക്‌സോ കേസിലെ അതിജീവിതയെ വീട്ടില്‍ കയറി കൊലപ്പെടുത്താൻ ശ്രമിച്ച്‌...

നോർക്ക ഇൻഷ്വറൻസ് പ്രീമിയം വർധന; മലയാളി സംഘടനകളുടെ സംയുക്ത പ്രതിഷേധം

ബെംഗളൂരു: നോർക്ക കെയർ ഇൻഷ്വറൻസ് പ്രീമിയം വർധനവിനെതിരെ ബെംഗളൂരു മലയാളി ഫോറത്തിന്റെ...

ബാര്‍ ലൈസൻസ് അനുമതി വിവരം സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നു; എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടി മന്ത്രി എം. ലിജു

തിരുവനന്തപുരം: ബാർ ലൈസൻസുകള്‍ അനുവദിക്കുന്ന കാര്യം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി എം....

കാലടിയിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച്‌ കോടതി

കൊച്ചി: കാലടി സർവകലാശാലയില്‍ സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാർഥികള്‍ക്ക് പരീക്ഷ...

ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോര്‍ഡ് പരിധി നിശ്ചയിച്ചു

കൊച്ചി: ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു....

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ...

മലയാള സിനിമയിലെ സീനിയര്‍ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ മേക്കപ്പ്മാൻ വി. പാണ്ഡ്യൻ (75)...

Related Articles

Popular Categories