നദിയില്‍ പരിശീലനത്തിനിടെ റാഫ്റ്റ് മറിഞ്ഞ് സൈനികന് ദാരുണാന്ത്യം

ഗാങ്ടോക്ക്: നദിയില്‍ റാഫ്റ്റ് പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് സൈനികന് ദാരുണാന്ത്യം. തിങ്കളാഴ്ച സിക്കിമിലെ പാക്ക്യോങ് ജില്ലയില്‍ ടീസ്റ്റ നദിയില്‍ നടന്ന പരിശീലനത്തിനിടെയാണ് സംഭവം. 191 ആർട്ടിലറി റെജിമെന്റിലെ ലാൻസ് നായ്ക് രാജശേഖർ ആണ് മരിച്ചത്. തിങ്കളാഴ്ച നടന്ന വാർഷിക റാഫ്റ്റിങ് പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്.

ബർദാങ്ങിനും രംഗ്‌പോ മൈനിങ്ങിനും ഇടയിലായിരുന്നു പരിശീലനം. പരിശീലനത്തിനിടെ റാഫ്റ്റ് തകർന്നുകിടന്ന പാലത്തില്‍ ഇടിച്ച്‌ മറിയുകയും ലാൻസ് നായ്ക് രാജശേഖർ ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ടീസ്റ്റ റെസ്‌ക്യൂ സെന്ററിലെ സംഘത്തോടൊപ്പം സൈന്യം ഉടൻ തന്നെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ പശ്ചിമബംഗാളിലെ കലിംപോങ് ജില്ലയിലെ താർഖോലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. 2023ലെ പ്രളയത്തിലാണ് ഇരുമ്പുപാലം തകർന്നത്.

SUMMARY: Soldier dies tragically after raft capsizes during training in river

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘അമ്മ’യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശ്രേയസ് അയ്യർ നായകൻ

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മൂന്ന്...

പ്രവേശനോത്സവം നടത്തി

ബെംഗളൂരു: മലയാളം മിഷൻ ബാബുസാഹിബ് പാളയ സെൻറ് ജോസഫ് ഇടവക പഠനകേന്ദ്രത്തിൽ...

പ്രണയവിവാഹിതനായ യുവാവിനെ സ്റ്റേഷനിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈ മുറിഞ്ഞുതൂങ്ങി, പ്രതികൾ കസ്റ്റഡിയിൽ

ബെം​ഗളൂരു: ‌പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ വച്ച്...

ആംബുലൻസിന്റെ വഴി തടഞ്ഞ് അപകടകരമായ ബൈക്ക് സ്റ്റണ്ട്; വൈറൽ വീഡിയോക്ക് പിന്നാലെ പോലീസ് അന്വേഷണം

ബെംഗളൂരു: രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന്റെ സഞ്ചാരം തടസ്സപ്പെടുത്തി പൊതുനിരത്തിൽ അപകടകരമായ...

‘അമ്മ’യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

പ്രവേശനോത്സവം നടത്തി

ബെംഗളൂരു: മലയാളം മിഷൻ ബാബുസാഹിബ് പാളയ സെൻറ് ജോസഫ് ഇടവക പഠനകേന്ദ്രത്തിൽ...

പ്രണയവിവാഹിതനായ യുവാവിനെ സ്റ്റേഷനിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈ മുറിഞ്ഞുതൂങ്ങി, പ്രതികൾ കസ്റ്റഡിയിൽ

ബെം​ഗളൂരു: ‌പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ വച്ച്...

ആംബുലൻസിന്റെ വഴി തടഞ്ഞ് അപകടകരമായ ബൈക്ക് സ്റ്റണ്ട്; വൈറൽ വീഡിയോക്ക് പിന്നാലെ പോലീസ് അന്വേഷണം

ബെംഗളൂരു: രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന്റെ സഞ്ചാരം തടസ്സപ്പെടുത്തി പൊതുനിരത്തിൽ അപകടകരമായ...

മയക്കുമരുന്ന് വ്യാപനത്തിനെതിരെ കൈകോര്‍ത്ത് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: മയക്കുമരുന്ന് ഉപയോഗമെന്ന മാരക വിപത്തിനെതിരെ കൈകോര്‍ത്ത് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍....

സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം...

കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ 25 വരെ...

Related Articles

Popular Categories