തൃശൂർ: ബലാത്സംഗക്കേസില്‍ വേടന്‍റെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തി തൃക്കാക്കര പോലീസ്. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. വേടന്‍റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18 ലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു പോലീസ് നടപടി.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയിലാണ് കേസ്. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന കേസാണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി.
തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടൻ പിൻമാറിയെന്നും അത് തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതി പോലീസിനോട് വ്യക്തമാക്കി.
SUMMARY: Harassment complaint: Police search hunter’s house in Thrissur