തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തില്‍ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. പ്രസംഗത്തില്‍ എസ്‌സി-എസ്.ടി വിഭാഗങ്ങള്‍ക്കെതിരെ നേരിട്ട് പരാമർശമില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. പരാതിയില്‍ ഉന്നയിച്ച വകുപ്പ് പ്രകാരം കേസെടുക്കാനാവില്ലെന്നും നിയമോപദേശം ലഭിച്ചു.
ദളിത് ആക്ടിവിസ്റ്റായ ദിനു വെയിലാണ് അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും എസ്സി/ എസ്ടി കമ്മിഷനിലുമാണ് ദിനു പരാതി നല്‍കിയത്. അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവന പിന്നാക്ക വിഭാഗത്തില്‍പെട്ടവരെ അപമാനിക്കുന്നതാണെന്നാണ് പരാതിയില്‍ പറഞ്ഞത്. അടൂരിനെതിരെ എസ്സി/എസ്ടി അട്രോസിറ്റീസ് ആക്‌ട് പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ദിനു ആവശ്യപ്പെട്ടിരുന്നു.
SUMMARY: No case will be filed against Adoor Gopalakrishnan for abusive remarks