ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ ഉത്തരകാശിയില്‍ എത്തിച്ചതായും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ ഓഫീസാണ് കേന്ദ്ര മന്ത്രിയെ ഇക്കാര്യം അറിയിച്ചത്.
ആകെ എയർലിഫ്റ്റ് ചെയ്തത് 335 പേരെയാണ്. ഇക്കൂട്ടത്തില്‍ 119 പേരെ ഡെറാഡൂണില്‍ എത്തിച്ചു. ഇവർ ഗംഗോത്രി ക്യാമ്പിലാണ് ഉണ്ടായിരുന്നത്. ദുരന്തത്തില്‍ 60ലേറെപ്പേർ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. ഇവർകകായി തിരച്ചില്‍ തുടരുകയാണ്.
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 60 ലധികം പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് നിഗമനം. അപകട സ്ഥലത്ത് 60 അടിയിലേറെ ഉയരത്തിലാണ് മണ്ണും ചെളിയും അടിഞ്ഞിരിക്കുന്നത്. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെയും എത്തിച്ചിട്ടുണ്ട്.
SUMMARY: Floods in Uttarakhand; 28 stranded Malayalis airlifted













