ബെംഗളൂരു: തുമകൂരു ജില്ലയിലെ കൊറഡഗരെയിൽ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്ടിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞു. ബെല്ലാവി സ്വദേശിനി ലക്ഷ്മിദേവിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ലക്ഷ്മിദേവിയുടെ മരുമകന്‍ ഡോ. രാമചന്ദ്രപ്പ (47), സഹായികളായ കെ.എൻ. സതീഷ് (38), കെ.എസ്. കിരൺ (32) എന്നിവര്‍ അറസ്റ്റിലായി.
ഓഗസ്റ്റ് ഏഴിനാണ് കൊറഡഗരെയിലെ വിവിധയിടങ്ങളിൽ പല പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞനിലയിൽ സ്ത്രീയുടെ തല ഒഴികെയുള്ള അഴുകിയ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ ലക്ഷ്മിയുടെ തലയും കണ്ടെടുത്തു. സതീഷിന്റെ ഫാം ഹൗസിൽ വെച്ചാണ് കൊലപാതകം നടത്തിയത്. ലക്ഷ്മി ദേവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതിനുശേഷം ശരീരഭാഗങ്ങൾ 19 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചത്.
ഭാര്യ മാതാവായ ലക്ഷ്മിക്ക് വിവാഹേതര ബന്ധമുണ്ടെന്നും മകളായ തന്‍റെ ഭാര്യയേയും ഇതിനായി പ്രേരിപ്പിച്ചെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നുമാണ് രാമചന്ദ്രപ്പ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
SUMMARY: Human body found chopped up and dumped in a plastic cover in Tumakuru; Mother-in-law murdered, dentist arrested