തൃശ്ശൂര്‍: വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി തൃശൂരിലേക്ക് തിരിച്ചു. സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചതിനെ തുടര്‍ന്നുണ്ടായ സിപിഐഎം -ബിജെപി സംഘര്‍ഷങ്ങള്‍ക്കിടെ ആണ് തൃശൂരിലെത്തുന്നത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരെ അദ്ദേഹം സന്ദര്‍ശിക്കും. എംപി ഓഫീസില്‍ കരിഓയില്‍ ഒഴിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന പ്രതിഷേധ മാര്‍ച്ചിലും സുരേഷ് ഗോപി പങ്കെടുക്കും.
കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശ്ശൂരില്‍ എത്തിയത്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് കേന്ദ്രമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
SUMMARY: Voter list irregularities; Amid allegations, Suresh Gopi will reach Thrissur today and participate in protest march