ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ബെംഗളൂരുവിലെ മച്ചോഹള്ളി ഡിഗ്രൂപ്പ് ലേഔട്ട് പ്രദേശത്താണ് സംഭവം. വിജയകുമാർ(39) ആണ് കൊല്ലപ്പെട്ടത്. വിജയകുമാറിനെ ബാല്യകാല സുഹൃത്തായ ധനഞ്ജയ ആണ് കൊലപ്പെടുത്തിയത്.
ഇരുവരും 30 വർഷത്തോളമായി സുഹൃത്തക്കളായിരുന്നു. മാഗഡിയിലാണ് ഇരുവരും വളർന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്തിരുന്ന വിജയകുമാർ പത്ത് വർഷം മുമ്പ് ആശ എന്ന യുവതിയെ വിവാഹം ചെ യ്തിരുന്നു. കാമാക്ഷിപാളയയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്.
തന്റെ ഭാര്യയ്ക്ക് ധനഞ്ജയയുമായി അവിഹിത ബന്ധമുണ്ടെന്ന് അടുത്തിടെ വിജയ കുമാർ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ഫോട്ടോഗ്രാഫുകളും കണ്ടെത്തി. ഇതേതുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നീട് വിജയ് ഭാര്യയോടൊപ്പം കടബാഗരെയ്ക്കടുത്തുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ ധനഞ്ജയും ആശയും തമ്മിലുള്ള ബന്ധം തുടർന്നു
സംഭവദിവസം പകൽ മുഴുവൻ വീട്ടിലുണ്ടായിരുന്ന വിജയ കുമാർ വൈകുന്നേരം വീ ട്ടിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഇയാളെ മച്ചോഹള്ളിയിലെ ഡിഗ്രൂപ്പ് ലേഔട്ട് പ്ര ദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മദനായകനഹള്ളി പോലീസ് ആശയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടു ത്തിട്ടുണ്ട്. സംഭവത്തിന് സേഷം ഒളിവിൽപോയ ധനഞ്ജയയെ പോലീസ് അന്വേഷി ച്ചുവരികയാണ്.
SUMMARY: Affair with wife; A young man killed his childhood friend in Bengaluru