മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കാണ് വധു. വിവാഹ നിശ്ചയം മുംബൈയില്‍ നടന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായി ആണ് രവി ഘായി. ഇന്റർകോണ്ടിനെന്റല്‍ ഹോട്ടല്‍ ബ്രൂക്ക്‌ലിൻ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.
മുംബൈയില്‍ സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിസ്റ്റർ പാസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ എല്‍എല്‍പിയുടെ ഡയറക്ടറാണ് സാനിയ. ഇരുപത്തഞ്ചുകാരനായ അർജുൻ 2021 മുതല്‍ ഐപിഎലില്‍ മുംബൈ ഇന്ത്യൻസ് ടീമംഗമാണ്.
മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അർജുൻ. മുംബൈയ്ക്കായി കളിച്ചാണ് കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് ഗോവയിലേക്ക് മാറുകയായിരുന്നു. ഇതുവരെ 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചതില്‍ ഒരു സെഞ്ചറി ഉള്‍പ്പെടെ 532 റണ്‍സ്നേടിയിട്ടുണ്ട്.
SUMMARY: Arjun Tendulkar gets married; bride Sania