ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചാമരാജനഗർ ഹാനൂർ തലബെട്ടയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ബെംഗളൂരു സ്വദേശിയായ പ്രദീപ് (20) നെലമംഗല സ്വദേശിയായ ഭവിഷ് (21) എന്നിവരാണ് മരിച്ചത്.
ബൈക്കിൽ മാലെ മഹദേശ്വര ഹിൽസിലേക്കുള്ള യാത്രയ്ക്കിടെ എതിരെ വന്ന കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രദീപ് സംഭവസ്ഥലത്ത് തന്നെ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ബൈക്കോടിച്ചിരുന്ന ഭവിഷിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. രാപൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
SUMMARY: Two youths died in a collision between a bus and a bike