ബെംഗളൂരു: വൊക്കലിഗ മഠാധിപതിയായ കുമാര ചന്ദ്രശേഖരനാഥ സ്വാമി (82) അന്തരിച്ചു. കെങ്കേരി വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠത്തിന്റെ ആദ്യ മഠാധിപതിയാണ്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.
ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, നിയമനിർമാണ കൗൺസിൽ പ്രതിപക്ഷനേതാവ് സി. നാരായണസ്വാമി എന്നിവർ കെങ്കേരിയിലെ മഠത്തിലെത്തി ആദരാഞ്ജലിയർപ്പിച്ചു.
2024 ഡിസംബറിൽ നിശ്ചലന്ദനാഥ സ്വാമിജിയെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനം ചെലുത്താൻ കഴിവുള്ള മഠാധിപതിയായിരുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുവേണ്ടി മുഖ്യമന്ത്രി പദവിയൊഴിയാൻ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടത് കഴിഞ്ഞവർഷം ജൂണിൽ വലിയ വാർത്തയായിരുന്നു.
SUMMARY: Karnataka seer Chandrashekaranatha Swamiji Passes Away