സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്. കേസിലെ അഞ്ചാമത്തെ പ്രതിയാണ് ഇയാള്‍. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ട ഒരു കരാറില്‍ വെല്‍ബിന്‍ സാക്ഷിയായി ഒപ്പുവച്ചിരുന്നുവെന്നും ഹേമചന്ദ്രനോടും മറ്റ് പ്രതികളോടുമൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24-നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ മൃതദേഹം തമിഴ്നാട്ടിലെ ചേരമ്പാടിയിലെ വനപ്രദേശത്ത് കണ്ടെത്തി. കേസില്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായിരുന്നു.
SUMMARY: Hemachandran murder case; One more person arrested