ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ ഗ്രാമത്തിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടതായും ഭൂമിക്കും സ്വത്തിനും കാര്യമായ നാശനഷ്ടമുണ്ടായെന്നും അധികൃതർ അറിയിച്ചു.
Another cloudburst in Kathua district. Jammu region was still reeling with the Kishtwar cloudburst and we now have another one. This increase in cloudbursts in Jammu is a result of natural topography, climate change-driven atmospheric changes, shifting weather patterns on one… pic.twitter.com/IXvALzmsBb
— Manu Khajuria (@KhajuriaManu) August 17, 2025
വെള്ളപ്പൊക്കം കാരണം ഗ്രാമത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റെയിൽവേ ട്രാക്കുകളും റോഡുകളും തകർന്നിട്ടുണ്ട്. കത്വയിലെ പോലീസ് സ്റ്റേഷനിലും വലിയ വെള്ളക്കെട്ട് അനുഭവപ്പെട്ടു. സംഭവസ്ഥലത്ത് സൈന്യം താൽക്കാലിക പാലം നിർമാണം ആരംഭിക്കും. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന , ബി.ആർ.ഒ, പോലീസ്, എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
A deadly cloudburst struck the Ghati area of Jammu and Kashmir’s #Kathua district early Sunday, killing four people and injuring six others #kathuacloudburst – PTI Photos pic.twitter.com/KSckjOyENz
— Deccan Chronicle (@DeccanChronicle) August 17, 2025
അതേസമയം ഹിമാചൽ പ്രദേശിൽ ഞായറാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. മാണ്ഡി, കുളു, കിന്നൗർ എന്നിവിടങ്ങളിൽ ഒന്നിലധികം മിന്നൽ പ്രളയമാണ് ഉണ്ടായത്. കനത്ത മഴയും ഇടിമിന്നലും ഗതാഗത തടസ്സങ്ങൾക്കും കാരണമായി. മണ്ണിടിച്ചിലിനെ തുടർന്ന് ചണ്ഡീഗഡ്-മണാലി ദേശീയ പാത അടച്ചിട്ടു. പനർസ, തകോളി, നാഗ്‌വെയ്ൻ എന്നിവിടങ്ങളിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ജൂൺ 20 മുതൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, റോഡപകടങ്ങൾ എന്നിവ കാരണം 257 മരണങ്ങളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
SUMMARY: Another cloudburst in Jammu and Kashmir; Seven people died