കോട്ടയം: സംവിധായകൻ നിസാര്‍ അബ്‌ദുള്‍ ഖാദര്‍ അന്തരിച്ചു. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാർ തൊട്ടടുത്ത വർഷം ‘ത്രീ മെൻ ആർമി’ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്തു.
25ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചെറിയ ബജറ്റിലൊരുക്കിയിരുന്ന നിസാറിന്റെ സിനിമകളെല്ലാം കോമഡിയിലൂടെ കഥ പറഞ്ഞവയായിരുന്നു. സുദിനം, ത്രി മെന്‍ ആര്‍മി, അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ്‌പേപ്പര്‍ ബോയ്, അടുക്കള രഹസ്യം അങ്ങാടി പാട്ട് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. 2018 ല്‍ പുറത്തിറങ്ങിയ ‘ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ’ എന്ന ചിത്രമായിരുന്നു അവസാനം സംവിധാനം ചെയ്തത്.
SUMMARY: Director Nisar Abdul Khader passes away