കാസറഗോഡ്: അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ച് കാസറഗോഡ് കുണ്ടംകുഴി ജിഎച്ച്‌എസ്‌എസിലെ പത്താം വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തില്‍ അധ്യാപകനെതിരെ പോലീസ് കേസടുത്തു. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് കുട്ടിയ മർദിച്ച പ്രധാനാധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകള്‍ ചേർത്താണ് പ്രധാനാധ്യാപകനായ എം അശോകനെതിരെ ബേഡകം പോലീസ് കേസെടുത്തിട്ടുള്ളത്. അതേസമയം ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി മധുസൂദനൻ ഇന്നലെ കുണ്ടംകുഴി സ്കൂളിലെത്തി പ്രധാനാധ്യാപകനായ എം അശോകന്റെയും പരുക്കേറ്റ വിദ്യാർഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്റർ എം അശോകനെതിരെ നടപടിയെടുക്കും. വിഷയത്തില്‍ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസ് എടുത്തു.
SUMMARY: Police register case against headmaster for breaking student’s eardrum