തിരുവനന്തപുരം: മൂന്ന് ദിവസത്ത ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റം. ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,235 രൂപ എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ കുറഞ്ഞ് 73,880 രൂപയിലുമെത്തി. റെക്കോർഡ് വിലയില്‍ എത്തിയ ശേഷം സ്വർണവില കുത്തനെ കുറയുകയാണ്.
കഴിഞ്ഞ പത്ത് ദിവസമായി സ്വർണവില ഇടിയുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9235 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7585 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5900 ആണ്. വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 916 ഹാള്‍മാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 122 രൂപയാണ്.
SUMMARY: Gold rate is decreased