തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ. അനില്‍. ആദ്യ ഘട്ടത്തില്‍ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റില്‍ 14 ഇന സാധനങ്ങള്‍ ലഭിക്കും. വെളിച്ചെണ്ണയുടെ വില മാര്‍ക്കറ്റില്‍ കുറച്ചു വരുവാനുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്സ് എന്നിവയാണ് പുതിയതായി പുറത്ത് ഇറക്കിയ സാധങ്ങള്‍. ഓണം പ്രമാണിച്ച് വലിയ വില കുറവില്‍ ലഭിക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറില്‍ ഇത്തവണ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തും. പുറത്തിറക്കിയ സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഓണം പ്രമാണിച്ച് വലിയ വില കുറവില്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില പിടിച്ചു നിർത്താൻ സര്‍ക്കാരിന് സാധിച്ചു. വെളിച്ചെണ്ണയുടെ വില 457രൂപക്ക് എത്തിച്ചുവെന്നും ഓഗസ്റ് 25ന് ഓണ ചന്തയ്ക്ക് സബ്‌സിഡി വെളിച്ചെണ്ണ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. ആറുലക്ഷത്തില്‍ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് ഭക്ഷ്യക്കിറ്റ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു. ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിപിഎല്‍-എപിഎല്‍ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും. 250-ല്‍ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കും. സെപ്റ്റംബർ മാസത്തെ സബ്‌സിഡി സാധനങ്ങള്‍ ഓഗസ്റ്റ് മാസം മുതല്‍ വാങ്ങാൻ സാധിക്കും. തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് 50% വിലക്കുറവില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
SUMMARY: Onakkit distribution in the state from August 26; 14 items in the kit