Sunday, October 5, 2025
20.8 C
Bengaluru

ബെറ്റിങ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടും; ഓൺലൈൻ ഗെയിമിങ് ബിൽ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും 

ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയമത്തിന്റെ ചട്ടക്കൂടിനു കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകളിലൂടെയുള്ള ചൂതാട്ടത്തിന് പിഴചുമത്താനും ഈ ബില്‍ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. പുതിയ ഓൺലൈൻ ഗെയിമിങ് ബിൽ ബുധനാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും.

ഓണ്‍ലൈന്‍ ഗെയ്മിങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുക ലക്ഷ്യം വച്ചാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിങ് പ്രമോഷന്‍ നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. നിയമച്ചട്ടക്കൂട്ടിലൂടെ ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. 1,400 അനധികൃത ചൂതാട്ട വെബ് സൈറ്റുകളും ബെറ്റിങ് ആപ്പുകളുമാണ് 2023 മുതല്‍ നിരോധിക്കപ്പെട്ടത്.

ഈയടുത്ത വര്‍ഷങ്ങളിലായി ഇത്തരം ആപ്പുകളുമായി ബന്ധപ്പെട്ട് കര്‍ശന നിരീക്ഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. 2023 ഒക്ടോബറിനു ശേഷം ഓണ്‍ലൈന്‍ ഗെയ്മിങിന് 28 ശതമാനം ജി എസ് ചുമത്തിയിരുന്നു. ഗെയിംസിലെ സമ്മാനത്തുകയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം ജി എസ് ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
SUMMARY: Online gaming apps will be curbed; Online Gaming Bill likely to be introduced in Lok Sabha today

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം; രക്ഷിത് ഷെട്ടി മികച്ച നടന്‍

ബെംഗളൂരു : 2021-ലെ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രക്ഷിത്...

ഫാസ്ടാഗ് ഇല്ലാത്ത ഉപയോക്താക്കള്‍ക്ക് ആശ്വാസമായി ഉത്തരവ്

ന്യൂഡൽഹി: വാഹനത്തില്‍ ഫാസ്ടാഗ് ഇല്ലാത്തവരില്‍ നിന്നും, അസാധുവായ ഫാസ്ടാഗ് ഉണ്ടായിരുന്നവരില്‍ നിന്നും...

വിജയ കുതിപ്പോടെ കാന്താര; ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി

ബെംഗളൂരു: സിനിമാപ്രേമികള്‍ വളരെയധികം ആവേശത്തോടെ കാത്തിരുന്ന 'കാന്താര ചാപ്റ്റർ 1' ബോക്സോഫീസില്‍...

കേരളസമാജം ദൂരവാണിനഗർ കഥ കവിത മത്സര വിജയികൾ

ബെംഗളൂരു: കേരളസമാജം ദൂരവാണി നഗർ 2025 ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കഥ കവിത...

Topics

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു....

ബിഎംടിസി സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ...

മയക്കുമരുന്ന് വേട്ട; ഒരു മലയാളി ഉള്‍പ്പെടെ ബെംഗളൂരുവില്‍ 7 പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു...

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ട്രക്ക് ഇടിച്ച് മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരി ട്രക്ക് ഇടിച്ച്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: ഹെന്നൂർ എംയുഎസ്എസ്–66 കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച...

Related News

Popular Categories

You cannot copy content of this page