റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ മരിച്ചു. വണ്ടൂർ വാണിയമ്പലം കാരാടിന് സമീപം മോയിക്കല്‍ ബിഷർ (29) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു പിക്ക് അപ് വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടം.
ബിഷറിന് പുറമെ മൂന്ന് സുഡാൻ പൗരന്മാരാണ് മരിച്ചതെന്നാണ് വിവരം. ടൊയോട്ട ഹൈലക്സ് വാൻ ട്രൈലറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരു സ്വകര്യ സർവ്വേ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു മരിച്ച ബിഷർ. മൃതദേഹം ദിലം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
SUMMARY: Car accident: Four people, including a Malayali, die in Riyadh