കോട്ടയം: സിഎംഎസ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് വൻ വിജയം. 15 ൽ 14 സീറ്റും നേടിയാണ് കെഎസ്‌യു വിജയിച്ചത്. 37 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ കെഎസ്‌യു യൂണിയൻ പിടിച്ചെടുത്തത്.
കോളജ് വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ സിഎംഎസില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഫലം പ്രഖ്യാപിച്ചിരുന്നില്ല. ഫലം പ്രഖ്യാപിക്കുന്നത് പോലീസിൻ്റെ അഭ്യർഥന പ്രകാരം വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ചെയർപഴ്സനായി സി. ഫഹദും ജനറൽ സെക്രട്ടറിയായി മീഖൾ എസ്.വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ബി. ശ്രീലക്ഷ്മി (വൈസ് ചെയർപഴ്സൻ), ടി.എസ്. സൗപർണിക (ആർട്സ് ക്ലബ് സെക്രട്ടറി), മജു ബാബു (മാഗസിൻ എഡിറ്റർ), അലൻ ബിജു, ജോൺ കെ.ജോസ് (യുയുസി).
SUMMARY: 37 years of waiting: KSU wins 14 out of 15 seats in Kottayam CMS College and captures the college union