Saturday, August 23, 2025
26.8 C
Bengaluru

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം ആറായി

കോഴിക്കോട്: മലപ്പുറം കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച പ്രവേശിപ്പിച്ച ഇവർക്കു നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.

രോഗബാധയെത്തുടർന്നു മരിച്ച താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ അനയയുടെ സഹോദരൻ ആരവ് (7), മലപ്പുറം ചേളാരി സ്വദേശി 11 വയസ്സുകാരി, മലപ്പുറം പുല്ലിപറമ്പ സ്വദേശി ഷാജി (49), അന്നശ്ശേരി സ്വദേശി നസ്‌ലബ് (31) എന്നിവരും ചികിത്സയിലുണ്ട്. ഓമശ്ശേരിയിൽ നിന്നുള്ള മൂന്നു മാസം പ്രായമുളള കുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു. അനയയുടെ മറ്റൊരു സഹോദരനും രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്

അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കി. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്തുന്നുണ്ട്. ജലാശയങ്ങളില്‍ ഉള്‍പ്പെടെ കുളിക്കുന്നതില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശവുമുണ്ട്.
SUMMARY: One more person tests positive for amoebic encephalitis in Malappuram; number of people under treatment rises to six

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്ത്രീത്വത്തെ അപമാനിച്ചു; ഹണി ഭാസ്‌കരനെതിരായ സൈബര്‍ ആക്രണത്തില്‍ 9 പേര്‍ക്കെതിരെ കേസ്

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരന്റെ പരാതിയില്‍...

മെഗാ വടംവലി മത്സരം ഒക്ടോബർ 19 ന്

ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിക്കുന്ന മെഗാ വടംവലി ഒക്ടോബർ 19 ന്...

ധർമ്മസ്ഥല കേസ്; പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ വൻ വിവാദത്തിന് കാരണമായ ധർമസ്ഥല കേസിലെ...

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ്; ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പോലീസില്‍ പരാതി

തൃശൂര്‍: മുന്‍ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ...

സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. പവന് 800 രൂപയാണ് വർധിച്ചത്....

Topics

ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്കപകടത്തെ തുടർന്ന് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു....

ഗണേശോത്സവം: കേരളത്തിലേക്കുള്‍പ്പെടെ 1500 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുൾപ്പെടെ 1500 സ്പെഷ്യല്‍...

ബിബിഎംപി വാർഡ് പുനർനിർണയം നവംബർ ഒന്നിനകം പൂർത്തിയാകും: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന്...

നിയമസഭയിൽ ആർ.എസ്.എസ് പ്രാര്‍ഥനാഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു : നിയമസഭയിൽ ആർഎസ്എസ് ​പ്രാര്‍ഥനാഗാനം ആലപിച്ച്  കർണാടക ഉപമുഖ്യമന്ത്രി ഡി...

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുടിശിക; 50% ഇളവ് പ്രഖ്യാപിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാമെന്ന്...

ബെംഗളൂരു ‘ഗ​ണേ​ശ ഉ​ത്സ​വ’ ആ​ഗ​സ്റ്റ് 27 മു​ത​ല്‍

ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക...

പുത്തന്‍ എസി സ്ലീപ്പര്‍ ബസുകള്‍; ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് ഇനി കേരള ആര്‍ടിസിയില്‍ അടിപൊളി യാത്ര

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക്‌ കണക്കിലെടുത്ത്‌ കര്‍ണാടകയിലെക്കടക്കം കൂടുതല്‍ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച്...

ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ വീണ്ടും നിരത്തില്‍

ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനം ഭരണഘടനാ വിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം പുറത്ത്...

Related News

Popular Categories

You cannot copy content of this page