തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. പവന് 800 രൂപയാണ് വർധിച്ചത്. ഇതോടെ നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വർണവില 74000 ത്തിന് മുകളിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,520 രൂപയാണ്. ഗ്രാമിന് 100 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9315 രൂപയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞ സ്വര്‍ണവിലയില്‍ ഓഗസ്റ്റ് 21നാണ് വര്‍ധനയുണ്ടായിരുന്നത്. എന്നാല്‍, ഇന്നലെ വീണ്ടും കുറഞ്ഞു. ഇന്നാകട്ടെ വർധിക്കുകയും ചെയ്തു. ഓഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില. ഏറ്റവും കുറഞ്ഞത് ഓഗസ്റ്റ് ഒന്നിലെ 73,200 രൂപയും.
SUMMARY: Gold rate is increased