കോഴിക്കോട്: കോഴിക്കോട് പാലാഴിക്ക് സമീപം വാനിന് തീപിടിച്ചു. പന്തീരാങ്കാവില്‍ നിന്നും കുന്നമംഗലത്തേക്ക് പോകുന്ന വാനിനാണ് തീപിടിച്ചത്. വാഹനം സഞ്ചരിക്കുന്നതിനിടയില്‍ എൻജിൻ ഭാഗത്തുനിന്നും തീ ഉയരുകയായിരുന്നു. ദേശീയ പാതയില്‍ ഹൈലൈറ്റ് മാളിന് സമീപമുള്ള മേല്‍പ്പാലത്തിന് മുകളില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
തീ പൂർണമായും അണച്ചതായി അഗ്നിരക്ഷാ സേന അറിയിച്ചു. കുന്നമംഗലത്തേക്ക് കൊണ്ടുപോകുന്ന ഇലക്‌ട്രോണിക്സ് സാധങ്ങള്‍ കയറ്റിയ വാഹനമാണ് പൂർണമായി കത്തിനശിച്ചത്. എൻജിനില്‍ നിന്നും തീ പടരുന്നത് കണ്ട് യാത്രക്കാർ ഉടനടി പുറത്തേക്ക് ഇറങ്ങുകയും സാധങ്ങള്‍ മാറ്റുകയും ചെയ്തു.
SUMMARY: A moving Omni van caught fire