രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് രാഹുലിനെതിരെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആരോപണങ്ങള്‍ അന്വേഷിച്ച്‌ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.

നിർബന്ധിത ഗർഭഛിദ്രമുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയർന്നു വന്നതിനു പിന്നാലെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നിരുന്നു രാഹുലിന്. തുടർന്ന് എംഎല്‍എ സ്ഥാനത്ത് നിന്നും രാജി വെക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി.

രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയുടെ ഫോണ്‍ സംഭാഷണവും ചാറ്റും അടക്കം റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നത്.

ഗുരുതര ആരോപണമായിരുന്നു രാഹുലിനെതിരെ യുവതി ഉയര്‍ത്തിയത്. കടുത്ത പ്രതിരോധത്തിലാവുകയും ഹൈക്കമാന്‍ഡ് കൈയൊഴിയുകയും ചെയ്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

SUMMARY: Women’s Commission files case against Rahul Mangkootatil

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ; എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനായി തെരച്ചില്‍

ബെംഗളൂരു: നഗരത്തിലെ വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം...

വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപറ്റ : ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി; ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ചിറ്റ്...

പി.എം. ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാകില്ല; പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: വിവാദമായ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യുഡിഎഫ്...

കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈൻ ടാക്സി സമരം; നാളെ മുതല്‍ യൂബര്‍ സര്‍വീസുകള്‍ ബഹിഷ്കരിക്കും

കൊച്ചി: നിരക്ക് വർധന ആവശ്യപ്പെട്ട് കൊച്ചിയില്‍ ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ വീണ്ടും...

വി. കുഞ്ഞികൃഷ്ണന്‍റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി മധുസൂദനന്‍ ഹൈക്കോടതിയില്‍

കൊച്ചി: പയ്യന്നൂർ മണ്ഡലത്തില്‍ നിന്നുള്ള വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന്...

റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര; പട്ടാമ്പി സ്വദേശിക്കെതിരെ കേസ്

മലപ്പുറം: കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര നടത്തിയ സംഭവത്തില്‍...

Related Articles

Popular Categories