ബെംഗളൂരു: ഗതാഗത നിയമലംഘന പിഴ കുടിശികയില്‍ 50% ഇളവ് നല്‍കിയതിനെ ആദ്യ ദിനത്തില്‍ 1.48.747 പേര്‍ തുക അടച്ചതായി ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) അറിയിച്ചു. 4.18 കോടി രൂപ പിഴയിനത്തിൽ ലഭിച്ചതായി പോലീസ് അറിയിച്ചു.
സെപ്റ്റംബർ 12 വരെ കുടിശിക അടയ്ക്കുന്നവർക്കാണ് ഇളവ്. ബിടിപിയുടെ ASTraM ആപ്പ് വഴിയോ ബിടിപി വെബ്‌സൈറ്റ് (https://btp.karnataka.gov.in/) വഴിയോ അടുത്തുള്ള ട്രാഫിക് പോലീസ് സ്റ്റേഷൻ അല്ലെങ്കിൽ ട്രാഫിക് മാനേജ്‌മെന്റ് സെന്ററുകൾ അല്ലെങ്കിൽ കർണാടക വൺ, ബാംഗ്ലൂർ വൺ എന്നിവിടങ്ങളിൽ സന്ദർശിച്ചോ പിഴ അടയ്ക്കാം.
2023-ൽ 5.6 കോടി രൂപയിലധികം പിഴ തുക ശേഖരിച്ച് രണ്ട് ലക്ഷം കേസുകൾ ഇത്തരത്തില്‍ തീര്‍പ്പാക്കിയിരുന്നു.
SUMMARY: 50% discount on traffic violation fines; 1,48,747 people paid fines on the first day