ഉത്തർപ്രദേശിൽ വാഹനാപകടം. 8 മരണം , 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. കസ്കഞ്ചിൽ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്നു ട്രാക്ടർ ആണ് അപകടത്തിൽപ്പെട്ടത്.
അമിത വേഗതയിൽ എത്തിയ കണ്ടെയ്നർ ട്രക്കിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ഉത്തർപ്രദേശ് പോലീസ് പറയുന്നു. ട്രക്ക് കസ്റ്റഡിയിലെടുത്തുവെന്നും ഉത്തർപ്രദേശ് ബുലന്ദ്ഷഹർ എസ്എസ്പി ദിനേശ് കുമാർ സിംഗ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
SUMMARY: Road accident in Uttar Pradesh; 8 dead, many injured