കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താൻ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടിരക്ഷപ്പെട്ടു. ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നല്‍കാനായിരുന്നു ശ്രമം. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്.
മൂന്ന് പേര്‍ ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥര്‍ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഒരു മൊബൈല്‍ ഫോണും വലിച്ചെറിയുന്നത് ഉദ്യോഗസ്ഥര്‍ കണ്ടത്.
പോലീസുകാരെ കണ്ടതോടെ മൂന്ന് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഓടുന്നതിനിടെ അക്ഷയ് നിലത്തുവീഴുകയായിരുന്നു. ജയിലിലെ രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതെന്നാണ് അക്ഷയ് നല്‍കിയ മൊഴി. ഓടി രക്ഷപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
SUMMARY: Attempt to throw mobile phones at prisoners in Kannur Central Jail; One arrested