ബെംഗളൂരു: ആഭ്യന്തര സര്‍വീസുകളില്‍ തിളങ്ങിയ ആകാശ എയര്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകളിലേയ്ക്ക്. ബെംഗളൂരുവില്‍ നിന്നുള്ള രണ്ടു അന്താരാഷ്‌ട്ര സര്‍വീസുകള്‍ നിലവില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സൗദി അറേബ്യയിലെ ജിദ്ദയിലേക്കും തായ്‌ലാന്റിലെ ഫുകേതിലേക്കുമാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
സെപ്തംബര്‍ 21 മുതലാണ് ജിദ്ദയിലേക്ക് ബെംഗളൂരുവില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ആഴ്ചയില്‍ രണ്ട് ദിവസമാണ് ആദ്യഘട്ടത്തില്‍ സര്‍വീസുണ്ടാകുക. പിന്നീട് ആള്‍ത്തിരക്ക് നോക്കി എണ്ണം കൂട്ടും. ക്യുപി 576 എന്ന നമ്പറിലുള്ള വിമാനം ഉച്ചയ്ക്ക് 12.15നാണ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുക. ജിദ്ദയില്‍ പ്രാദേശിക സമയം 3.40ന് എത്തും.
തിരിച്ചുള്ള വിമാന സര്‍വീസ് ക്യുപി 575 ഉച്ചയ്ക്ക് ശേഷം 4.40ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ച 1.30ന് ബെംഗളൂരുവിലെത്തും. മക്കയിലേക്കും മദീനയിലേക്കും തീര്‍ഥാടനത്തിന് പോകുന്നവര്‍ ജിദ്ദ വിമാനത്താവളത്തിലാണ് ഇറങ്ങാറ്. അവര്‍ക്ക് നേട്ടമാകുന്ന സര്‍വീസ് ആണ് ആകാശ എയര്‍ ബെംഗളൂരുവില്‍ നിന്ന് ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് ഇതേ റൂട്ടില്‍ ഇന്‍ഡിഗോയും സൗദിയ എയര്‍ലൈന്‍സും സര്‍വീസ് നടത്തുന്നുണ്ട്.
തായ്‌ലാന്റിലെ ഏറ്റവും വലിയ ദ്വീപ് ആയ ഫുകേതിലേക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. ബെംഗളൂരുവില്‍ നിന്ന് രാവിലെ 6.25ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് ഫുകേതില്‍ എത്തും. ഉച്ചയ്ക്ക് 1.40ന് ഫുകേതില്‍ നിന്ന് മടങ്ങും. വൈകീട്ട് 4.40ഓടെ ബെംഗളൂരുവില്‍ എത്തും.
SUMMARY: Akash Air launches new service from Bengaluru to Jeddah and Thailand














