Friday, November 28, 2025
20 C
Bengaluru

തുമക്കൂരുവിൽ പാക്ക് സംഘടന പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി മുസ്‌ലിം സംഘടന

ബെംഗളൂരു: തുമക്കൂരുവിൽ പാകിസ്‌ഥാൻ ആസ്ഥാനമായുള്ള സംഘടന പ്രവർത്തിക്കുന്നുവെന്ന് പോലീസിൽ പരാതി. മുസ്‌ലിം സംഘടനയായ മർക്കസി മസ്‌ലിസെ മുഷവാരത് ആണ് പരാതി നല്‍കിയത്. പാക്ക് സംഘടനയായ മെഹ്‌ദി ഫൗണ്ടേഷൻ ഇൻ്റർനാഷനൽ (എംഎഫ്ഐ ) പ്രവർത്തിക്കുന്നതായാണ് പരാതി. റിയാസ് അഹമ്മദ് ഗോഹർ ഷാഹി നയിക്കുന്ന എംഎഫ്ഐ മെസിയ ഫൗണ്ടേഷൻ ഇന്റർനാഷണൽ, കൽക്കി അവതാർ ഫൗണ്ടേഷൻ, മെഹ്ദി ഫൗണ്ടേഷൻ ഇന്റർനാഷണൽ, ഇന്റർഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിവൈൻ ലവ്, അഞ്ജുമാൻ സർഫറോഷ-ഇ-ഇസ്ലാം തുടങ്ങിയ നിരവധി ബാനറുകളിൽ പ്രവർത്തിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇത് രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയുയർത്തുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ ജിഗനിക്കടുത്തുള്ള രാജപുരയിൽ നിന്ന് 4 അംഗ പാക്ക് കുടുംബത്തെ പോലീസ് അറസ്‌റ്റ് ചെയ്തിരുന്നു. പാകിസ്ഥാൻ പൗരന്മാരായ റാഷിദ് അലി സിദ്ദിഖി (48), ഭാര്യ ആയിഷ ഹനീഫ് (38), മാതാപിതാക്കളായ മുഹമ്മദ് ഹനീഫ് (73), റുബീന (61) എന്നിവരെയാണ് ജിഗനി പോലീസ് അറസ്റ്റ് ചെയ്തത്‌. ഹിന്ദു പേരുകൾ സ്വീകരിച്ചാണ് ഇവർ ജിഗനിയിൽ ഒളിച്ചു താമസിച്ചിരുന്നത്. ഇവരിൽ നിന്ന് മെഹ്ദി ഫൗണ്ടേഷൻ ഇൻ്റർനാഷനലിൻ്റെ രേഖകൾ പോലീസ് പിടിച്ചെടുത്തിരുന്നു.
SUMMARY: Muslim organization complains that Pakistani organization is operating in Tumkuru

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് പല്ലശ്ശന ചെമ്മനിക്കര വീട്ടില്‍ സി.കെ.ആർ.മൂർത്തി (94) ബെംഗളൂരുവില്‍ അന്തരിച്ചു....

കെഎസ്ആര്‍ടിസി പമ്പ-കോയമ്പത്തൂര്‍ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങി; പമ്പ-തെങ്കാശി സര്‍വീസ് നാളെ മുതല്‍

പമ്പ: ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി പുതുതായി പമ്പയിൽ നിന്ന് നേരിട്ട് തമിഴ്നാട്ടിലേക്ക്...

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍

പാലക്കാട്:  ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഒരാളെക്കൂടി ദേശീയ...

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ...

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല, പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെയ്യും- ഡി. ​കെ. ശി​വ​കു​മാ​ർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, മുഖ്യമന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കാന്‍...

Topics

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ...

24 കോ​ടി​യു​ടെ മ​യ​ക്കു​മ​രുന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി; നൈ​ജീ​രി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. 11.64 കി​ലോ​ഗ്രാം...

കനത്ത മൂടൽമഞ്ഞ്: ബെംഗളൂരുവിൽ 81 വിമാനങ്ങള്‍ വൈകി

ബെംഗളൂരു: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ 81 വിമാന സർവീസുകള്‍ വൈകി....

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഓൺലൈൻ ഗെയിം പ്ലാറ്റ് ഫോം സ്ഥാപകർ അറസ്റ്റിൽ

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓൺലൈൻ ഗെയിം പ്ലാറ്റ്‌ഫോം വിൻസോയുടെ സ്ഥാപകരായ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാലസ് ഗ്രൗണ്ട് റോഡില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കർണാടക വനിതാ ശിശുക്ഷേമ സമിതി നാളെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന...

കബൺ പാർക്ക് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കബൺ പാർക്കില്‍ ഹോർട്ടികൾച്ചര്‍ വകുപ്പ് സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന...

അപകടരമായരീതിയിൽ മകൻ ബൈക്കഭ്യാസം നടത്തി: അച്ഛന് 25,000 രൂപ പിഴ ഇട്ട് കോടതി

ബെംഗളൂരു: മകൻ ബൈക്കഭ്യാസം നടത്തിയതിന്റെ പേരിൽ അച്ഛന് 25,000 രൂപ പിഴ...

തദ്ദേശ തിരഞ്ഞെടുപ്പ്; മത്സരരംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും....

Related News

Popular Categories

You cannot copy content of this page