ബെംഗളൂരു: സർജാപുര മലയാളിസമാജത്തിന്റെ ഓണാഘോഷം ‘സർജാപൂരം 2025’ ഓഗസ്റ്റ് 30,31 തീയതികളില്‍ അബ്ബയ്യ സർക്കിളിൽ ദി പാലസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടത്തും. 30 ന് ശനിയാഴ്ച രാവിലെ തിരുവാതിരമത്സരത്തോടെ പരിപാടികൾ ആരംഭിക്കും. ഉച്ചയ്ക്കുശേഷം വിവിധ കലാപരിപാടികൾ, വടംവലിമത്സരം, വൈകീട്ട് മൂവാറ്റുപുഴ ഏഞ്ചൽ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടാകും.
ഞായറാഴ്ച രാവിലെ അത്തപ്പൂക്കളം, സമാജം അംഗങ്ങളുടെ കലാപരിപാടികൾ, പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള കാഷ് അവാർഡ് ദാനം, സമാജത്തിലെ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം ചടങ്ങ്, വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം എന്നിവ ഉണ്ടാകും. തുടര്‍ന്ന്
ഉച്ചയ്ക്ക് വള്ളുവനാടൻ ഓണംസദ്യ. വൈകീട്ട് ആറിന് പ്രത്യേക നൃത്ത-നാടക പരിപാടി. 7.30-ന് പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവരും കൂട്ടരും അവതരിപ്പിക്കുന്ന മഹാബലിചരിതം തോൽപ്പാവക്കൂത്തും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും സദ്യ കൂപ്പണുകൾക്കും ഫോൺ- 9945434787.