വടകര: വടകരയില്‍ ശാഫി പറമ്പില്‍ എം പിയുടെ കാര്‍ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. പ്രകോപനപരമായ മുദ്രാവാക്യം വിളിയുയർന്നതോടെ ശാഫി പറമ്പില്‍ കാറില്‍ നിന്നിറങ്ങി. പോലീസ് പണിപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്. കാറില്‍ എം പിയെ തിരികെ കയറ്റാന്‍ പോലീസ് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
വടകര ടൗണ്‍ ഹാളില്‍ കെകെ രമ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ഓണം വൈബ് പരിപാടി ഉദ്ഘാടനം ചെയ്ത് ഉച്ചക്ക് 2.45ന് മടങ്ങുകയായിരുന്നു ശാഫി. ടൗണ്‍ ഹാളിന്റെ ഗേറ്റിന് മുന്നില്‍ പൈലറ്റ് വാഹനമെത്തിയതോടെയാണ് പ്രതിഷേധക്കാർ ചാടിവീണത്. കാറില്‍ നിന്ന് ഇറങ്ങി ശാഫി പറമ്പില്‍ പ്രതികരിച്ചു. വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശാഫി പറമ്പില്‍ പറഞ്ഞു. താന്‍ ഇവിടെ തന്നെ കാണുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ശാഫി പറഞ്ഞു.
SUMMARY: DYFI activists stopped Shafi Parampil in Vadakara; After getting out of the car, M.P. responded