ഡല്‍ഹി: ബിജെപിയുടെ വിഷയങ്ങളില്‍ ആർഎസ്‌എസ് ഇടപെടാറില്ലെന്ന് സർ സംഘചാലക് മോഹൻ ഭാഗവത്. ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്‌എസ് അല്ലെന്നു മോഹൻ ഭാഗവത് പറഞ്ഞു. തങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കില്‍ ബിജെപി അധ്യക്ഷനെ തീരുമാനിക്കാൻ ഇത്ര വൈകുമോ എന്നും മോഹൻ ഭാഗവത് ചോദിച്ചു.
ബിജെപി പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ എത്ര സമയം വേണമെങ്കിലും എടുക്കട്ടെ, അതില്‍ ആർഎസ്‌എസിന് ഒന്നും പറയാൻ ഇല്ല. കേന്ദ്ര സർക്കാരുമായി മാത്രമല്ല, എല്ലാ സംസ്ഥാന സർക്കാരുകളുമായും നല്ല ബന്ധമാണ്. വിവിധ പരിവാർ സംഘടനകള്‍ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ഞങ്ങള്‍ക്ക് കേന്ദ്രവുമായും സംസ്ഥാനങ്ങളുമായും നല്ല ഏകോപനമുണ്ട്. ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടാകാം. എന്നാല്‍ ഒരു തരത്തിലുമുള്ള കലഹവുമില്ല. ഞങ്ങള്‍ക്ക് എല്ലാ സർക്കാരുകളുമായും നല്ല ഏകോപനമുണ്ട്. – വാർത്താ സമ്മേളനത്തില്‍ മോഹൻ ഭാഗവത് പറഞ്ഞു.
ചില പ്രശ്നങ്ങള്‍ ഉണ്ടാകാം, പക്ഷേ തർക്കങ്ങളില്ല. ഒത്തുതീർപ്പിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത് കൂടുന്നു. അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും അത് ചർച്ച ചെയ്ത് ഒരു കൂട്ടായ തീരുമാനം എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ ആർഎസ്‌എസും ബിജെപിയും പരസ്പരം വിശ്വസിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. രണ്ട് സംഘടനകളുടെയും ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: There is no dispute between RSS and BJP, there is good coordination; Mohan Bhagwat